​’ഗഡ്കരിയെ സ്വീകരിച്ച പിണറായി എങ്ങനെ ഇപിയെ കുറ്റം പറയും’; ചോദ്യവുമായി പ്രേമചന്ദ്രൻ

കൊല്ലം: ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധവുമുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി കേരളത്തിൽ സ്വകാര്യ സന്ദർശനം നടത്തിയ നിതിൻ ​ഗഡ്കരിയെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ച് ഉച്ചയൂണ് നൽകിയ പിണറായി വിജയൻ എങ്ങനെ ഇ പി ജയരാജനെ കുറ്റം പറയുമെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ.

നിതിൻ ഗഡ്കരിയും കുടുംബവും സ്വകാര്യ സന്ദർശനത്തിനാണ് കോവളത്തും കന്യാകുമാരിയിലും എത്തിയത്. ഇക്കാര്യമറിഞ്ഞ പിണറായി, ഗഡ്കരിയെ ക്ഷണിക്കുകയായിരുന്നുവെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. ഗഡ്കരിയെ സൽക്കരിച്ച പിണറായിക്ക് എങ്ങനെയാണ് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ കുറ്റം പറയാനാവുകയെന്നും പ്രേമചന്ദ്രൻ ചോദിച്ചു. പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി. ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രിയുടെ സമ്മതത്തോടും കൂടിയായിരുന്നു കൂടിക്കാഴ്ച. ജയരാജനെ ആദ്യം തള്ളിപ്പറഞ്ഞ പിണറായി പിന്നീട് ന്യായീകരിച്ചത് എന്തിനാണെന്നും പ്രേമചന്ദ്രൻ ചോ​ദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടത് എന്തിനാണെന്നു തുറന്ന് പറയണം. ഇടതുപക്ഷവും ബിജെപിയും ഡീൽ ഉറപ്പിക്കുന്നതിനാണോ കൂടിക്കാഴ്ചയെന്നും വിശദീകരിക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

NK Premzchandran questioned pinarayi vijayan Over EP Jayarajan Prakash jevedekar meeting

More Stories from this section

family-dental
witywide