മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പട്ടി പരാമര്‍ശം : മാപ്പ് പറയില്ലെന്നും ഉറച്ചുനില്‍ക്കുന്നുവെന്നും എന്‍.എന്‍ കൃഷ്ണദാസ്

മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പട്ടി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസ്. ഇറച്ചിക്കടയില്‍ കാത്തു നില്‍ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എങ്കിലും പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്‍എന്‍ കൃഷ്ണദാസ്.

മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും തന്റെ ഉറച്ച ബോധ്യത്തിന്റ അടിസ്ഥാനത്തിലാണ് പ്രതികരണമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പാര്‍ട്ടി പരിഹരിക്കാനാകുന്ന പ്രശ്‌നം മാത്രമാണ്. എന്നാല്‍, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്‍കി. അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നത്. മാധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. ഷുക്കൂറുമായുള്ള ചെറിയ പ്രശ്‌നത്തില്‍ നേട്ടം കണ്ടെത്താന്‍ ശ്രമിച്ച കോണ്‍ഗ്രസിനെയും ബിജെപിയെയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു പരാമര്‍ശമെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.

Also Read

More Stories from this section

family-dental
witywide