
കറാച്ചി: രണ്ട് വ്യത്യസ്ത കേസുകളില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ശിക്ഷിച്ചതില്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ ജനങ്ങള്‍ നിരാശ പ്രകടിപ്പിച്ചു.
ഇമ്രാനെതിരായ വിധികള്‍ പാക്കിസ്ഥാന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് കറാച്ചി നിവാസികള്‍ വിലയിരുത്തുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയില്ലെന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കുന്ന രീതി കാരണം, 2024 ലെ തിരഞ്ഞെടുപ്പ് വിശ്വസനീയമായ ഫലം നല്‍കുമെന്ന് ആളുകള്‍ കരുതുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഭാര്യയെയും അഴിമതിക്കേസില്‍ 14 വര്‍ഷം വീതം തടവിന് പാകിസ്ഥാന്‍ കോടതി ബുധനാഴ്ച ശിക്ഷിച്ചിരുന്നു. കൂടാതെ, സംസ്ഥാന രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് ഇമ്രാനെ 10 വര്‍ഷം തടവിന് ശിക്ഷിച്ച് മറ്റൊരു വിധിയും ഇന്നലെ എത്തിയിരുന്നു.
മുന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഇമ്രാന്‍ ഖാനും ഭാര്യയും സംസ്ഥാന സമ്മാനങ്ങള്‍ കൈവശം വച്ചതായും വിറ്റതായും കേസില്‍ ആരോപിക്കപ്പെടുന്നുണ്ട്.