ഡല്‍ഹി മദ്യ നയകേസ്; അറസ്റ്റ് തടയണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം ഹൈക്കോടതി തള്ളി

ന്യൂഡൽഹി: മദ്യനയക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. എന്നാൽ, കെജ്‌രിവാളിൻ്റെ പുതിയ ഹർജിയിൽ മറുപടി നൽകാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനോട് (ഇഡി) കോടതി ഉത്തരവിടുകയും കേസ് ഏപ്രിൽ 22ലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു.

“ഞങ്ങൾ ഇരുപക്ഷവും കേട്ടിട്ടുണ്ട്, ഈ ഘട്ടത്തിൽ പരിരക്ഷ നൽകാൻ ഞങ്ങൾ തയ്യാറല്ല. മറുപടി ഫയൽ ചെയ്യാൻ പ്രതിഭാഗത്തിന് സ്വാതന്ത്ര്യമുണ്ട്,” ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റും മനോജ് ജെയിൻ എന്നിവരടങ്ങിയ ചെയ്ത ബെഞ്ച് പറഞ്ഞു.

ഇഡി തുടര്‍ച്ചയായി അയക്കുന്നസമന്‍സുകള്‍ക്കെതിരെയാണ് കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്. ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഇഡി നല്‍കിയ രണ്ട് പരാതികളില്‍ ഡല്‍ഹിയിലെ കോടതിയില്‍ നിന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഒമ്പതാമത്തെ സമന്‍സ് അയച്ചത്. നേരത്തേ അയച്ച എട്ടില്‍ ആറ് സമന്‍സുകളും അവഗണിച്ചതിനെതിരെയായിരുന്നു പരാതി.

More Stories from this section

family-dental
witywide