വാട്ട്‌സ് ആപ്പ് ചാറ്റിന് ഇനി നമ്പര്‍ വേണ്ട…വരുന്നു തകര്‍പ്പന്‍ അപ്‌ഡേറ്റ്

ജനപ്രിയ മെസേജിംഗ് ആപ്പായ വാട്ട്‌സ് ആപ്പ് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്. പുതുപുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഞെട്ടിക്കാറുള്ളത് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് വിരുതന്‍ വാട്ട്‌സ് ആപ്പ്. ഇപ്പോഴിതാ ചാറ്റിംഗിന് ഫോണ്‍ നമ്പറുകള്‍ വേണ്ടെന്ന തരത്തിലേക്കാണ് അപ്‌ഡേറ്റുകള്‍ വഴിമാറുന്നത്.

ഫോണ്‍ നമ്പറുകള്‍ക്ക് പകരം യൂസര്‍നെയിമുകള്‍ ഉപയോഗിച്ച് മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ് . കൂടുതല്‍ സ്വകാര്യത നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ഈ അപ്ഡേറ്റ്. അപരിചിതര്‍ക്ക് ഉള്‍പ്പെടെ സന്ദേശമയക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ വ്യക്തിഗത ഫോണ്‍ നമ്പറുകള്‍ പങ്കിടാതെ ഈ അപ്‌ഡേറ്റ് സുരക്ഷ ഒരുക്കും. അതായത് യൂസര്‍ നെയിം ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഒരു യുണീക് യൂസര്‍നെയിം പങ്കിട്ടുകൊണ്ട് മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ കഴിയും. ഇത് സ്വകാര്യതയ്ക്ക് ഒരു അധിക തലം നല്‍കുന്നു, നിങ്ങളുടെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ ആശയവിനിമയം സാധ്യമാക്കുന്നു.

സ്വകാര്യതയെക്കുറിച്ച് ആശങ്കയുള്ളവരോ പുതിയ കോണ്‍ടാക്റ്റുകളുമായി ഇടയ്ക്കിടെ ബന്ധപ്പെടുന്നവരോ ആയവര്‍ക്ക് ഈ ഫീച്ചര്‍ സ്വാഗതാര്‍ഹമായ മാറ്റമായിരിക്കും. മുമ്പ് ഇത്തരം ഒരു അപ്‌ഡേറ്റിനെക്കുറിച്ച് ഊഹാപോഹങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വാട്ട്‌സ് ആപ്പ് തന്നെ ഇപ്പോഴിതേക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide