കെജ്രിവാളിന് തിരിച്ചടി; ഉടൻ വിട്ടയക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ആശ്വാസമില്ല. ഉടൻ വിട്ടയക്കണമെന്ന കെജ്‍രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി അംഗീകരിച്ചില്ല. ഇതോടെ കെജ്‍രിവാള്‍ കസ്റ്റഡിയിൽ തുടരും. കെജ്‌രിവാളിന്റെ റിമാൻഡ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ്, കോടതി ആവശ്യം തള്ളിയത്.

അതേസമയം ഇടക്കാല ആശ്വാസം തേടിയുള്ള ഉപഹർജിയിൽ കോടതി ഇഡിക്ക് നോട്ടിസ് അയച്ചു. മറുപടി നൽകാൻ ഏപ്രിൽ 2 വരെ സമയം അനുവദിച്ചു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം നടക്കുന്നതിനിടെ, ഇ ഡിയുടെ നടപടികളെ മുതിർന്ന അഭിഭാഷകൻ മനു അഭിഷേഖ് സിങ്‌വി രൂക്ഷമായി വിമർശിച്ചിരുന്നു.

അറസ്റ്റിനെതിരെ കെജ്രിവാൾ നൽകിയ ഹർജിയുടെ പകർപ്പ് തങ്ങൾക്കു ലഭിച്ചില്ലെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. മാർച്ച് 23നു കോടതിയിൽ നൽകിയ ഹർജിയുടെ പകർപ്പ് ഇന്നലെ മാത്രമാണു തങ്ങൾക്കു ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide