‘വയനാടിനായി നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും ഇതുവരെ മറുപടി ഒന്നും പറഞ്ഞില്ല’; കേരളത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വിടുവച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. നൂറ് വിടുകള്‍ വച്ച് നല്‍കാമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്. ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടന്നിരുന്നതായും എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് മറ്റൊരു മറുപടിയും ഉണ്ടായില്ലെന്നും വാഗ്ദാനം പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഇപ്പോഴും തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ സിദ്ധരാമയ്യ പറഞ്ഞു.

വീടുകളുടെ നിര്‍മാണം സുഗമമാക്കാന്‍ ഭൂമി വാങ്ങാന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നു. എന്നാല്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക മറുപടിയൊന്നും ലഭിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. വയനാട് ദുരന്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരുരൂപപോലും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ സഹായ വാഗ്ദാനം നൽകിയത്.

‘ദുരന്തബാധിരായ കുടുംബങ്ങള്‍ക്കായി നൂറ് വിടുകള്‍ നിര്‍മിച്ച് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഇപ്പോഴും തയ്യാറാണ്. ദുരന്തത്തില്‍ കേരളത്തിനൊപ്പമാണെന്നും’- സിദ്ധരാമയ്യ വ്യക്തമാക്കി.

More Stories from this section

family-dental
witywide