ആശ്വാസം, അപ്രഖ്യാപിത പവര്‍കട്ടില്ല ; ഏര്‍പ്പെടുത്തിയത് ചില നിയന്ത്രണങ്ങള്‍ മാത്രമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അപ്രഖ്യാപിത പവര്‍കട്ടില്ലെന്നും കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ദ്ധനവും പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് കെഎസ്ഇബി അറിയിപ്പ് നല്‍കിയിരുന്നു. വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും വൈദ്യുതി ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ നിലവില്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന വാഗ്ദാനം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

More Stories from this section

family-dental
witywide