കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് ഇത്തവണ വോട്ട് ചെയ്യാൻ സാധിച്ചില്ല. 85 വയസ്സ് പിന്നിട്ട എല്ലാവർക്കും ഇത്തവണ വീട്ടിലിരുന്നു വോട്ട് ചെയ്യാൻ അവസരമുണ്ടെങ്കിലും വിഎസിന് അതു സാധിച്ചില്ല.
വിഎസിൻ്റെ വോട്ട് കുടുംബവീട്ടിലാണ്. ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെ വിലാസത്തിലാണ് വോട്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം താമസിക്കുന്നത് തിരുവനന്തപുരത്തെ ബാർട്ടണഹില്ലിലെ വീട്ടിലാണ്.
100 വയസ്സ് പിന്നിട്ട വിഎസിന് വോട്ടു ചെയ്യാൻ വഴിയൊരുക്കാൻ സാധിക്കാത്തതിലുള്ള ദുഖത്തിലാണ് കുടുംബം. ആലപ്പുഴയിലെ വീട്ടിൽ തപാൽ വോട്ടിനുള്ള അപേക്ഷയുമായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ തിരുവനന്തപുരത്ത് വോട്ട് ചെയ്യാൻ അവസരം ഉണ്ടാക്കണമെന്ന് അഭ്യർഥിച്ചിരുന്നതായി മകൻ അരുൺകുമാർ പറയുന്നു.
No Vote For VS this time