‘വെള്ളമോ ശൗചാലയമോ ഇല്ല, ഒരു മണിക്കൂര്‍ എയ്‌റോബ്രിഡ്ജിൽ പൂട്ടിയിട്ടു’: ദുരനുഭവം പങ്കിട്ട് രാധിക ആപ്‌തെ

താനും സഹയാത്രികരും വിമാനത്താവളത്തിലെ എയ്റോബ്രിഡ്ജിൽ മണിക്കൂറുകളോളം കുടുങ്ങിയെന്ന പരാതിയുമായി ബോളിവുഡ് നടി രാധിക ആപ്തെ. വിമാനം വൈകിയതിനെ തുടര്‍ന്ന് വിമാനത്തിലേക്കു കയറാനുള്ള എയ്‌റോബ്രിഡ്ജില്‍, തന്നെ ഉള്‍പ്പെടെ ജീവനക്കാര്‍ പൂട്ടിയിട്ടുവെന്ന് രാധിക ആപ്തെ പറഞ്ഞു.

ഏതു നഗരത്തിലാണെന്നോ വിമാനത്താവളത്തിലാണെന്നോ രാധിക വ്യക്തമാക്കിയിട്ടില്ല. നിരവധി ആളുകള്‍ മണിക്കൂറുകളോളം വിമാനത്തില്‍ കയറാനാവാതെ കാത്തുനില്‍ക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

ഒരു മണിക്കൂറിലേറെയായി കുട്ടികളും പ്രായമായവരുമടക്കം എയ്റോബ്രിഡ്ജിൽ പൂട്ടിയിടുകയായിരുന്നു എന്നാണ് രാധിക ആപ്തെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

‘‘ഇന്ന് രാവിലെ 8.30നായിരുന്നു എന്റെ വിമാനം. ഇപ്പോള്‍ 10.50 ആയിരിക്കുന്നു. വിമാനം ഇതുവരെ എത്തിയിട്ടില്ല. എന്നാല്‍ വിമാനം എത്തിയെന്ന് അറിയിച്ച് ഞങ്ങളെ എയ്‌റോബ്രിഡ്ജില്‍ എത്തിച്ചു പൂട്ടിയിട്ടിരിക്കുകയാണ്. കൊച്ചുകുട്ടികളും പ്രായമായവരും ഏതാണ്ട് ഒരു മണിക്കൂറോളമായി ഇത്തരത്തില്‍ വലയുന്നു. വാതില്‍ തുറക്കാന്‍ സുരക്ഷാ ജീവനക്കാര്‍ തയാറാകുന്നില്ല. ആര്‍ക്കും ശുചിമുറിയില്‍ പോകാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. 12 മണി വരെയെങ്കിലും ഇങ്ങനെ ഇരിക്കേണ്ടിവരുമെന്നാണ് വിമാനക്കമ്പനി അറിയിച്ചത്,’’ രാധിക കുറിച്ചു.

More Stories from this section

family-dental
witywide