മുംബൈ: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്.എം.ഡി ഗ്ലോബല്‍ ചൈനയിലെ നിർമാണം അവസാനിപ്പിച്ച് ഇന്ത്യയിലേക്കെത്തുന്നു. ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയില്‍ നിര്‍മാണകേന്ദ്രം തുടങ്ങാനാണ് ഫിന്‍ലാന്‍ഡ് കമ്പനി തയാറെടുക്കുന്നത്.
നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനം തീരുവ ഈടാക്കുമെന്ന് പ്രഖ്യാപിച്ചത് നോക്കിയ ഉള്‍പ്പെടെ ചൈനയില്‍ നിര്‍മാണ യൂണിറ്റുകളുള്ള കമ്പനികള്‍ക്ക് തിരിച്ചടിയാകും. ചൈനയിലുള്ള കൂടുതല്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് ചേക്കേറാനുള്ള സാധ്യതകളാണ് ട്രംപിന്റെ തീരുമാനം തുറന്നിടുന്നത്.
നിലവില്‍ ഇന്ത്യയില്‍ നിന്ന് എച്ച്.എം.ഡി നോക്കിയ ഫീച്ചര്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി. യൂറോപ്പിലേക്കും യു.എസിലേക്കും കൂടുതല്‍ കയറ്റുമതി ലക്ഷ്യമിട്ടാണ് കമ്പനി ചൈനയില്‍ നിന്നൊഴിവാകാന്‍ ശ്രമിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
nokia to built phone in india