സോൾ: കൃത്യമായ ഉന്നമിട്ട് ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള ചാവേർ ഡ്രോണുകൾ വൻതോതിൽ വികസിപ്പിക്കാൻ ഉത്തര കൊറിയ. ഭരണാധികാരി കിം ജോങ് ഉന്നാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഏരിയൽ ടെക്‌നോളജി കോംപ്ലക്‌സ് (യുഎടിസി) നിർമിച്ച കരയിലും കടലിലുമുള്ള ലക്ഷ്യങ്ങൾ തകർക്കാൻ രൂപകൽപ്പന ചെയ്ത ആളില്ലാ ഡ്രോണുകളുടെ പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിച്ച ശേഷമാണ് കിം ജോങ്ങിന്റെ തീരുമാനം.
സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ സാധിക്കുന്ന ഡ്രോണുകളെയാണ് ചാവേർ ഡ്രോണുകൾ. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് രാജ്യത്ത് ആദ്യമായി ചാവേർ ഡ്രോണുകൾ നിർമിച്ച് പരീക്ഷണം നടത്തിയത്. റഷ്യയോ ഇറാനോ ആകാം സാങ്കേതിക സഹായം ലഭ്യമാക്കിയത്.
ഇസ്രയേലിന്റെ ഹാരോപ്പ്, റഷ്യയുടെ ലാൻസെറ്റ്-3, ഇസ്രയേലിന്റെ തന്നെ ഹീറോ-30 എന്നിവയോട് സാദൃശ്യമുള്ളതാണ് ഉത്തരകൊറിയയുടെ ചാവേർ ഡ്രോണുകൾ. ദക്ഷിണകൊറിയയുമായി ബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ ആയുധ നിർമാണം.
North Korea developed Killing drones