റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഉത്തരകൊറിയ നേരിട്ട് പങ്കാളിയാകുമെന്ന വാർത്ത ശക്തമാകവെ, അവരുടെ 3000 പട്ടാളക്കാർ ഈ മാസം റഷ്യയിലെത്തി പരിശീലനം നടത്തുന്നതായി യുഎസ് സ്ഥിരീകരിച്ചു. അവർ യുക്രയ്നെതിരേ റഷ്യയ്ക്കൊപ്പം അണിചേരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വൈറ്റ്ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ കിർബി വ്യക്തമാക്കി.
ഉത്തര കൊറിയയിലെ വൊൻസാനിൽനിന്ന് റഷ്യയിലെ വ്ളാദിവൊസ്റ്റോക്കിലേക്ക് കപ്പലിലാണിവർ പോയതെന്നും കിർബി പറഞ്ഞു. കിഴക്കൻ റഷ്യയിലെ 3 സൈനിക പരിശീലന കേന്ദ്രത്തിൽ അവർ എത്തിച്ചേർന്നിട്ടുണ്ട്.
റഷ്യയിലേക്ക് ഉത്തരകൊറിയ 12,000 സൈനികരെ അയക്കുമെന്ന് ദക്ഷിണകൊറിയ പറഞ്ഞിരുന്നു. ഉത്തരകൊറിയയുമായുള്ള സൈനികസഹകരണത്തിന്റെപേരിൽ റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ദക്ഷിണകൊറിയ പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.
, കീവ് ആരോപിച്ചതുപോലെ, ഉത്തര കൊറിയക്കാർ യുക്രെയ്നിൽ റഷ്യയ്‌ക്കൊപ്പം യുദ്ധം ചെയ്യാൻ തയ്യാറെടുക്കുകയാണെങ്കിൽ അത് വളരെ ഗൗരവമുള്ള കാര്യമാണ്. എന്നാൽ അവർ അവിടെ എന്തുചെയ്യുമെന്ന് കണ്ടറിയേണ്ടതുണ്ട് – യു.എസ് ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. റോമിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
North Korea has troops in Russia Confirms US