സോൾ: ഇടവേളക്ക് ശേഷം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. പോങ്യാങ്ങിന് സമീപമുള്ള ഒരു പ്രദേശത്ത് നിന്ന് വിക്ഷേപിച്ച മിസൈൽ ജപ്പാനിലെ ഹോക്കൈഡോയ്‌ക്ക് 300 കിലോമീറ്റർ സമീപം പതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. യുഎസിലേക്കുള്ള കരദൂരം കണക്കാക്കിയാണ് മിസൈൽ പരീക്ഷണം.
ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തു നിന്ന് ജപ്പാന്‍ കടലിടുക്കിലേക്ക് മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയയും ജപ്പാനും സ്ഥിരീകരിച്ചു. പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം നിരീക്ഷിച്ചുവെന്നും അത്യാധുനിക മിസൈലാണ് പരീക്ഷിച്ചതെന്നും ജാപ്പനീസ് പ്രതിരോധ മന്ത്രി ജനറല്‍ നകാതാനി അറിയിച്ചു. ഇതിനു മുൻപ് ജൂലൈയിലും സെപ്റ്റംബറിലും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു.