സോള്‍: ഉത്തരകൊറിയ ബുധനാഴ്ച മഞ്ഞ കടലിലേക്ക് നിരവധി ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിട്ടതായി സിയോള്‍ സൈന്യം അറിയിച്ചു. ആണവ-സായുധ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്ന രാജ്യത്തിന്റെ ഏറ്റവും പുതിയ നീക്കമാണിത്.
‘അണ്ടര്‍വാട്ടര്‍ ന്യൂക്ലിയര്‍ വെയന്‍സ് സിസ്റ്റം’ എന്നും ഖര ഇന്ധനമുള്ള ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ എന്നും വിളിക്കുന്ന പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ, പുതുവര്‍ഷത്തില്‍ ഉത്തരകൊറിയ ആയുധ പരീക്ഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്.
മഞ്ഞക്കടലിലേക്ക് ഉത്തര കൊറിയ വിക്ഷേപിച്ച നിരവധി ക്രൂയിസ് മിസൈലുകള്‍ തങ്ങളുടെ സൈന്യം കണ്ടെത്തിയതായി ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയില്‍ പറഞ്ഞു.
ക്രൂയിസ് മിസൈലുകള്‍ ജെറ്റ്-പ്രൊപ്പല്‍ഡ് ആയിരിക്കുകയും കൂടുതല്‍ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ താഴ്ന്ന ഉയരത്തില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അവയെ കണ്ടെത്താനും നശിപ്പിക്കാനും എതിരാളികള്‍ നന്നേ പ്രസായപ്പെടും എന്നതാണ് വലിയ വെല്ലുവിളി.