വാഷിംഗ്ടണ്‍: ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ്.
ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കൊറിയന്‍ പെനിന്‍സുലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്തുവെന്നും കിം കുറ്റപ്പെടുത്തി. കിം മുമ്പും സമാനമായ ഭീഷണികള്‍ നടത്തിയിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരകൊറിയ പ്രകോപനം വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ അനുമാനിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പരാമര്‍ശം.
കിം മുമ്പും സമാനമായ ഭീഷണികള്‍ നടത്തിയിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരകൊറിയ പ്രകോപനം വര്‍ദ്ധിപ്പിക്കുമെന്ന് വിശകലന വിദഗ്ധര്‍ അനുമാനിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പരാമര്‍ശം.
‘കിം ജോങ് ഉന്‍ യൂണിവേഴ്സിറ്റി ഓഫ് നാഷണല്‍ ഡിഫന്‍സില്‍’ സംസാരിക്കവെ, ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള ഉത്തരകൊറിയയുടെ സന്നദ്ധത നേതാവ് ഊന്നിപ്പറഞ്ഞു. ശത്രുക്കള്‍ സൈനിക ആക്രമണത്തിന് ശ്രമിച്ചാല്‍ രാജ്യം ‘മടികൂടാതെ അതിന്റെ എല്ലാ ആക്രമണ ശേഷിയും ഉപയോഗിക്കുമെന്ന്’ അദ്ദേഹം പ്രസ്താവിച്ചു.