ഇത്തവണ സമ്മാനം പ്രസിഡൻ്റിനു തന്നെ, ദക്ഷിണകൊറിയൻ പ്രസിഡൻ്റിൻ്റെ വീട്ടുവളപ്പിൽ ഉത്തരകൊറിയ മാലിന്യമെറിഞ്ഞു

സോൾ: ഉത്തരകൊറിയ പറത്തിവിട്ട മാലിന്യബലൂണുകളിലൊന്ന് വ്യാഴാഴ്ച രാവിലെ ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിയന്റെ വീട്ടുവളപ്പിൽ വീണു. ഇതു പുതിയ സംഭവമൊന്നുമല്ല. മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

അപകടകരമായ വസ്തുക്കളൊന്നും ബലൂണിൽ തൂക്കിയ മാലിന്യ സഞ്ചിയിൽഇല്ലായിരുന്നു എന്ന് പ്രസിഡന്റിന്റെ സുരക്ഷാസർവീസ് അറിയിച്ചു. എന്നാൽ, പ്രസിഡന്റിനെയും ഭാര്യ കിം ക്യോൻ ഹീയെയും വിമർശിക്കുന്ന ലഘുലേഖകളുണ്ടായിരുന്നു.

മേയ് മുതലാണ് ദക്ഷിണകൊറിയയിലേക്ക് മനുഷ്യവിസർജ്യമുൾപ്പെടെയുള്ള മാലിന്യം നിറച്ച ഹീലിയം ബലൂണുകൾ ഉത്തരകൊറിയ പറത്താൻ തുടങ്ങിയത്. ലക്ഷ്യസ്ഥാനങ്ങളിൽ മാലിന്യസഞ്ചി കൃത്യമായി ഇറക്കാനുള്ള ജി.പി.എസ്. സാങ്കേതികവിദ്യ ബലൂണുകളിലുണ്ട്.

ഈയിടെ ദക്ഷിണകൊറിയൻ ഡ്രോണുകൾ അതിർത്തിലംഘിച്ച് തലസ്ഥാനമായ പയോങ്യാങ്ങിലെത്തിയെന്നാരോപിച്ച് ഉത്തരകൊറിയ അതിർത്തിറോഡുകളും റെയിൽവേപ്പാളങ്ങളും ബോംബിട്ട് തകർത്തിരുന്നു.

North Korean balloon dumps waste on South Korea presidential home

More Stories from this section

family-dental
witywide