ലണ്ടൻ: പരമ്പരാഗത-നൂതന ദൃശ്യകലകളുടെ സങ്കലനംകൊണ്ട് അതിശയത്തിൻറെ പുതിയ മാനങ്ങൾ സൃഷ്ടിച്ച ‘ലണ്ടൻ ഓണം 2024’ യുകെയിലെ ഓണാഘോഷപരിപാടികൾക്ക് മാറ്റുകൂട്ടി.
നോർത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്‌സ് (NWDL) എന്ന യുവജനകൂട്ടയ്മ ഒരുക്കിയ സംഗീത-ദൃശ്യ-കലാ-കായിക വിരുന്നിൽ രാജ്യത്തെ പല ഭാഗങ്ങളിൽ നിന്നെത്തിയ 120 കലാകാരും 850-ഇൽ പരം ആസ്വാദകരും പങ്കെടുത്തു.വർഷങ്ങളായി യു കെ യിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മ എന്നും പുതുമകൾ കൊണ്ട് വ്യത്യസ്തരാകുന്നവരാണ്.
‘ഓണചരിതം – The Harvest of Happiness’ നൂതന audio-visual സാങ്കേതികതകൾ ഉപയോഗിച്ചു ഓണത്തിന്റെ ഐതീഹ്യം പുതു തലമുറയിലേക്ക് എത്തിച്ച മലയാളത്തിൽ ചിട്ടപ്പെടുത്തിയ ആദ്യ മ്യൂസിക്കൽ ആയിമാറി. വെസ്റ്റ് എൻഡ് ഷോകളെ അനുസ്മരിപ്പിക്കും വിധം അരങ്ങേറിയ ഈ ദൃശ്യാവിഷ്കാരം പ്രേക്ഷകർക്ക് ഒരുന്യൂനതന ദൃശ്യ – ശ്രാവ്യ അനുഭവം സമ്മാനിച്ചു.
ഓട്ടം തുള്ളൽ, കഥകളി, മോഹിനിയാട്ടം, പല തരം ക്ലാസിക്കൽ നൃത്യനാട്യങ്ങൾ എന്നിവയോടൊപ്പം പുത്തൻ തലമുറയുടെ ചടുലതലകൾ നിറഞ്ഞ ആട്ടവും പാട്ടും ഫാഷൻ ഷോയും എല്ലാമായി ഓണത്തിന്റെ ഐതീഹ്യവും പുതുമകളും പുതു തലമുറയിലേക്ക് എത്തിക്കാനായതിന്റെ വിജയാഹ്‌ളാദത്തിലാണ് സംഘാടകർ ഇപ്പോൾ.
ലണ്ടൻഓണത്തിന് മാറ്റ്കൂട്ടാൻ ഇക്കുറി NWDL കുട്ടിശങ്കരൻ
‘NWDL കുട്ടിശങ്കരൻ’ എന്ന പേരിൽ ഏഴരഅടിയുള്ള ഒരു ആന. NWDL ന്റെ സ്വന്തം കലാകാരന്മാരുടെ മാസങ്ങളുടെ പരിശ്രമങ്ങൾക്ക് ശേഷം കളത്തിലിറക്കിയ യഥാർഥ ആനയുടെ വലുപ്പമുള്ള കൊമ്പനാന മോഡൽ കുട്ടികൾക്കും മുതിർന്നവർക്കും വലിയ ആകർഷണമായി.
വയലിൻ-ചെണ്ടമേളം ഫ്യൂഷൻ അകമ്പടിയിൽ കുട്ടിശങ്കരൻ വേദിയിലേക്ക് പ്രദക്ഷിണമായി എത്തിയത് നാടിൻറെ ഉൽസവ – പൂരം ഓർമ്മകളെയും ഓണാനുഭവത്തോടൊപ്പം ഉണർത്തി.
ഷെഫീൽഡ്, മാൻസ്ഫീൽഡ്, വാറ്റ്‌ഫോർഡ്, നോട്ടിങ്ഹാം, നോർത്താംപ്ടൺ, ഓക്സ്ഫോർഡ്, മിൽട്ടൺ കീൻസ്, ക്രോളി, സൗത്താംപ്ടൺ, ബ്രൈറ്റൻ, ബ്രിസ്റ്റോൾ, ബിർമിങ്ഹാം, കാർഡിഫ്, സൗത്തെൻഡ്-ഓൺ-സീ എന്നിങ്ങനെ യു കെ യുടെ പല ഭാഗങ്ങളിൽ നിന്ന് എത്തിയവർക്കായി സദ്യയും വടംവലി മത്സരവും സംഗീത വിരുന്നും ഒപ്പം ഒരുക്കി NWDL.
സ്ഥിരം ഓണാഘോഷങ്ങളിൽ നിന്ന് വ്യത്യസ്തരായി മുഖ്യ അതിഥികളോ പ്രസംഗങ്ങളോ ഇല്ലാതെ ഓണാനുഭവം സമ്മാനിച്ച ഈ കൂട്ടായ്‌മ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതക്ലേശം അനുഭവിക്കുവരിൽ നിന്ന് ഒരു കുടുംബത്തിന് നേരിട്ട് ഒരു ഭവനം നിർമിക്കാനുള്ള തിരക്കിലാണിനി.
North West Desi Londoners Onam Celebration