പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം; ‘മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ല’: തിരികെയെത്തി ഖർഗെയുടെ പ്രഖ്യാപനം

കശ്മീര്‍ | ജമ്മു കശ്മീരിലെ കഠ്വയില്‍ തിരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

എന്നാല്‍ വേദി വിടുന്നതിന് മുമ്പ് അദ്ദേഹം രാജ്യത്തെ ഭരണകൂടത്തെ വിമര്‍ശിച്ചു. എനിക്ക് 83 വയസായി. പക്ഷെ വേഗം മരിക്കുമെന്ന് കരുതേണ്ട .മോദി അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങുന്നത് വരെ താന്‍ ജീവനോടെ ഉണ്ടാകുമെന്നും വേദിയിലേക്ക് തിരികെ എത്തി ഖര്‍ഗെ പറഞ്ഞു.

മല്ലികാർജുൻ ഖർഗെ ഇപ്പോൾ ആരോഗ്യവാനാണെന്നും ഡോക്ടർമാർ അദ്ദേഹത്തെ പരിചരിക്കുന്നുണ്ടെന്നും കോൺഗ്രസ് നേതാക്കള്‍ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ പിതാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് എക്സില്‍ കുറിച്ചു.

Also Read

More Stories from this section

family-dental
witywide