ന്യൂഡല്‍ഹി: താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല എന്നും, മാധ്യമങ്ങള്‍ തെറ്റിധരിച്ചതാണെന്നും ബോക്‌സിംഗ് താരം പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞാന്‍ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, എന്നെ തെറ്റായി ഉദ്ധരിച്ചതാണ്. എപ്പോള്‍ വേണമെങ്കിലും ഞാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരും. ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്നും പ്രസ്താവിക്കുന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടു. ഇത് ശരിയല്ല. 2024 ജനുവരി 24 ന് ദിബ്രുഗഡില്‍ നടന്ന ഒരു സ്‌കൂള്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു, അതില്‍ കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, ‘എനിക്ക് ഇപ്പോഴും കായികരംഗത്ത് നേട്ടമുണ്ടാക്കാനുള്ള ആഗ്രഹമുണ്ട്, എന്നാല്‍ ഒളിമ്പിക്‌സിലെ പ്രായപരിധി എന്നെ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല. ഞാന്‍ ഇപ്പോഴും എന്റെ ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ എല്ലാവരേയും അറിയിക്കും,’ മേരി കോം പറഞ്ഞു.