ചർച്ചകൾ പാളി, സമരവുമായി കര്‍ഷകര്‍ മുന്നോട്ട്; ‘ഡല്‍ഹി ചലോ’ മാര്‍ച്ച് ബുധനാഴ്ച മുതല്‍

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് വിളകൾ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) വാങ്ങാനുള്ള സർക്കാർ നിർദ്ദേശം നിരസിച്ച് കർഷകർ. ഇതോടെ ഫെബ്രുവരി 21 മുതൽ ‘ഡൽഹി ചലോ’ മാർച്ച് തുടരാൻ തീരുമാനമായി. തങ്ങളുടെ സംഘടനകൾക്കുള്ളിൽ നടത്തിയ ചർച്ചയിൽ, സർക്കാർ നിർദേശങ്ങൾ കർഷകർക്ക് അനുകൂലമല്ലെന്ന് കണ്ടെത്തിയതായി കർഷക നേതാക്കൾ പറഞ്ഞു.

 സര്‍ക്കാരിന്റെ പുതിയ പദ്ധതിയോട് കര്‍ഷകര്‍ക്ക് താല്‍പ്പര്യമല്ലെന്നും നിര്‍ദ്ദേശത്തിന് വ്യക്തതയില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. പയര്‍, ചോളം, പരുത്തി വിളകള്‍ എന്നിവയ്ക്ക് മാത്രമല്ല, 23 വിളകള്‍ക്കും എംഎസ്പി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഫെബ്രുവരി 21ന് രാവിലെ ‘ഡല്‍ഹി ചലോ’ മാര്‍ച്ച് പുനരാരംഭിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. 

ഞായറാഴ്ചയായിരുന്നു കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള നാലാം റൗണ്ട് ചര്‍ച്ച. പയറുവര്‍ഗ്ഗങ്ങള്‍, ചോളം, പരുത്തി വിളകള്‍ എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) വാങ്ങുന്നത് ഉള്‍പ്പെടുന്ന പഞ്ചവത്സര പദ്ധതി കേന്ദ്രം അവതരിപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ഡ, പിയൂഷ് ഗോയൽ, നിത്യാനന്ദ റായ് എന്നിവരാണ് ചർച്ചകളിൽ പങ്കെടുത്തത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുമെത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരുമായി നടന്ന കഴിഞ്ഞ മൂന്ന് ചർച്ചകളും പരാജയമായിരുന്നു. 

More Stories from this section

family-dental
witywide