ന്യൂഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ശരണ്‍ സിംഗ്. ഒളിമ്പിക്‌സില്‍ പങ്കെടുത്തത് ചതിയിലൂടെയാണെന്നും ദൈവം ശിക്ഷിച്ചതിനാലാണ് വിനേഷിന് മെഡല്‍ നേടാനാകാഞ്ഞതെന്നുമാണ് ബ്രിജ് ഭൂഷന്റെ ആരോപണം.
ഒരു താരത്തിന് ഒരേദിവസം രണ്ടു ഭാരോദ്വഹന വിഭാഗങ്ങളില്‍ ട്രയല്‍സ് നടത്താന്‍ കഴിയുമോയെന്നും ഭാരനിര്‍ണയത്തിന് ശേഷം അഞ്ച് മണിക്കൂര്‍ ട്രയല്‍സ് നിര്‍ത്തിവെക്കാമോയെന്നും ചോദിച്ച ബ്രിജ് ഭൂഷണ്‍ വിനേഷ് ഫോഗട്ട് ചതിയിലൂടെയാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോയതെന്നും ദൈവം കൊടുത്ത ശിക്ഷയാണ് ഗുസ്തിയിലെ പരാജയമെന്നുമാണ് വിമര്‍ശിച്ചത്.
#WATCH | "Haryana is the crown of India in the field of sports. And they stopped the wrestling activities for almost 2.5 years. Is it not true that Bajrang went to the Asian Games without trials? I want to ask those who are experts in wrestling. I want to ask Vinesh Phogat… pic.twitter.com/NQvMVS6dPF
— ANI (@ANI) September 7, 2024
ബ്രിജ് ഭൂഷണെതിരായ പീഡനാരോപണം ഉയര്‍ന്നപ്പോള്‍ കടുത്ത പ്രതിഷേധവുമായി മുന്‍ നിരയിലുണ്ടായിരുന്ന താരമാണ് വിനേഷ് ഫോഗട്ട് ബജ്രംഗ് പുനിയയും. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുമുന്‍പായി വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും ഇന്നലെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിജ് ഭൂഷന്റെ വിമര്‍ശനം.
അതേസമയം, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഹരിയാനയില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹരിയാനയില്‍ ഏത് ബിജെപി സ്ഥാനാര്‍ത്ഥിയും ഫോഗട്ടിനെ പരാജയപ്പെടുത്തുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.