തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിധി വന്നു. കേരളത്തിൽ യുഡിഎഫ് 18 സീറ്റിലും എൽഡിഎഫും എൻഡിഎയും ഓരോ സീറ്റിലും വിജയിച്ചു. പലയിടത്തും സ്ഥാനാർത്ഥികൾ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ആറ്റിങ്ങൽ ഉൾപ്പെടെ ചില മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം വളരെ കുറവാണ്. ഇപ്പോഴിതാ കേരളത്തിലെ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് കിട്ടിയ വോട്ടുകളുടെ കണക്കുകൾ പുറത്തുവന്നിരിക്കുന്നു.
കേരളത്തിൽ നോട്ടയ്ക്ക് കിട്ടിയത് 1.62ലക്ഷം വോട്ടുകളാണ്. ആറ്റിങ്ങലിലും (9,580) മാവേലിക്കരയിലും (9,575) വിജയിച്ച സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തേക്കാൾ വോട്ട് നോട്ട സ്വന്തമാക്കി. ഇടതുമുന്നണി വിജയിച്ച ആലത്തൂരിൽ-11,918, കേരളാ കോൺഗ്രസ് വിജയിച്ച കോട്ടയത്ത്-11,852 എന്നിങ്ങനെയും നോട്ടയ്ക്ക് വോട്ട് ലഭിച്ചു.
കാസർകോട്- 5,536, കണ്ണൂർ- 8,426, വടകര- 2,849, വയനാട്- 6,992, കോഴിക്കോട്- 6,233, പാലക്കാട്- 8,720, ചാലക്കുടി- 8,056, എറണാകുളം- 7,758, ഇടുക്കി- 9,519, ആലപ്പുഴ- 7,252, മാവേലിക്കര- 9,575, പത്തനംതിട്ട- 8,006, തിരുവനന്തപുരം- 6,684, മലപ്പുറം- 6,650, പൊന്നാനി-6,382, കൊല്ലം-6,405, തൃശൂർ-6,072.