ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഇറാന്റെ സൈനിക കേന്ദ്രങ്ങളിലടക്കം ഇസ്രയൈല്‍ വ്യാപക ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഈ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷിതമാണെന്നും യുഎന്‍ അറിയിച്ചു.
നിരവധി ചര്‍ച്ചകളും ഊഹാപോഹങ്ങളും തുടരുന്ന ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി രാജ്യാന്തര സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവാണ്. എന്നാല്‍ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവോര്‍ജ്ജ നിരീക്ഷണ വിഭാഗം ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയാണ് അറിയിച്ചത്. എക്‌സിലൂടെ ആണവ-റേഡിയോ ആക്ടീവ് വസ്തുക്കളുടെ സുരക്ഷ അപകടത്തിലാക്കുന്ന നടപടികളില്‍ നിന്ന് വിവേകപൂര്‍ണമായ നിയന്ത്രണം വേണമെന്ന് ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.