പാരിസ്: 2019ലെ തീപിടിത്തത്തെത്തുടർന്ന് നശിച്ച പാരീസിലെ വിഖ്യാതമായ നോത്ര് ദാം കത്തീഡ്രൽ പുനഃർനിർമാണത്തിനു ശേഷം തുറന്നു. നിയുക്ത യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ലോക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ നന്ദി അറിയിച്ചു. ‘മഹത്തായ രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഞങ്ങൾ വീണ്ടും ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആർക്കിടെക്റ്റുകൾ, മേസൺമാർ തുടങ്ങിയവരുൾപ്പെടെ 2,000 തൊഴിലാളികളാണ് പുനഃർനിർമാണ പ്രവൃർത്തികളിലേർപ്പെട്ടത്. പാരീസിലെ സീൻ നദിയിലെ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന, പന്ത്രണ്ടാം നൂറ്റാണ്ടിലെ ഗോഥിക് മാസ്റ്റർപീസായ കത്തീഡ്രൽ പഴയ പ്രതാപത്തിൽ പുനഃസ്ഥാപിക്കുന്നത് തീവ്ര യജ്ഞമായി ഫ്രഞ്ച് ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. അഞ്ച് വർഷത്തിലേറെ നീണ്ട പ്രവൃത്തിക്കുശേഷം ഈ വാരാന്ത്യത്തിൽ അത് വീണ്ടും തുറന്നു.
സ്റ്റെയിൻ ഗ്ലാസ് വിൻഡോകൾ, ക്രീം സ്റ്റോൺ വർക്ക്, തടി കൊണ്ട് നിർമിച്ച മേൽക്കൂര, ഉയരുന്ന മേൽത്തട്ട് എന്നിവയുടെ തത്സമയ ദൃശ്യങ്ങൾ ഔദ്യോഗികമായി തുറക്കുന്നതിന്റെ ഒരാഴ്ച മുമ്പ് ടെലിവിഷനിൽ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. മുമ്പത്തേക്കാൾ മനോഹരമാക്കുന്നതിൽ മാക്രോൺ ലക്ഷ്യം കൈവരിച്ചതായാണ് പ്രതികരണം.
Notre dame cathedral re open