നീറ്റിൽ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് എൻടിഎ; ഒന്നാം റാങ്ക് മലയാളി അടക്കം 17 വിദ്യാർഥികൾക്ക്

ദില്ലി: നീറ്റ് യുജി പരീക്ഷ ക്രമക്കേടിനെ തുടർന്ന സുപ്രീം കോടതി നിർദേശിച്ചത് പ്രകാരം എൻ ടി എ പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്കാണ് പുതിയ പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂർ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. ആദ്യം ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ 61 പേരിൽ നാല് മലയാളികളാണ് ഉണ്ടായിരുന്നത്. എന്നാൽ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്.

തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറയ്ക്കാൻ നേരത്തെ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് റാങ്ക് പട്ടിക പുതുക്കിയത്. പുതിയ പട്ടിക വന്നതോടെ 16000 വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി. ഒരു ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങൾ ശരിയായി പരി​ഗണിച്ച നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. നാല് ലക്ഷത്തോളം വിദ്യാർത്ഥികളുടെ മാർക്കിൽ ഇതോടെ വ്യത്യാസമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ എൻ ടി എയ്ക്ക് സുപ്രീം കോടതി നിർദേശം നൽകിയത്.

More Stories from this section

family-dental
witywide