കൂട്ടബലാത്സംഗ ശ്രമം; ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് നഴ്സ് രക്ഷപ്പെട്ടു

പട്‌ന: കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിന് നേരെ കൂട്ടബലാത്സംഗശ്രമം. അക്രമികളിൽ ഒരാൾ സ്ഥാപനത്തിൻ്റെ അഡ്മിനിസ്‌ട്രേറ്റർ കൂടിയായ ഡോക്ടറാണെന്നും നഴ്‌സ് ഇയാളുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരാരി പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഗംഗാപൂരിലെ ആർബിഎസ് ഹെൽത്ത് കെയർ സെൻ്ററിൽ ജോലി പൂർത്തിയാക്കിയ നഴ്‌സിനെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ.സഞ്ജയ് കുമാറും ഇയാളുടെ രണ്ട് കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. മൂവരും മദ്യത്തിന്റെ ലഹരിയിൽ ആയിരുന്നു.

അക്രമികളുടെ പിടിയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ശ്രമിച്ച നഴ്‌സ് ബ്ലേഡ് ഉപയോഗിച്ച് ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ആശുപത്രിക്ക് പുറത്തുള്ള പറമ്പിൽ ഒളിച്ചിരുന്ന നഴ്സ് രക്ഷപ്പെടുകയും പൊലീസിനെ വിളിക്കുകയും ചെയ്തു.

ഒരു സംഘം ആശുപത്രിയിലെത്തിച്ചതായും നഴ്സ് സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു. സുനിൽകുമാർ ഗുപ്ത, അവധേഷ് കുമാർ എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ.

More Stories from this section

family-dental
witywide