നൈമ വാര്‍ഷിക ഫാമിലി നൈറ്റ് വര്‍ണ്ണാഭമായി

മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: വ്യത്യസ്ത പ്രവര്‍ത്തന ശൈലിയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് മലയാളികളുടെ മനസ്സ് കീഴടക്കിയ ന്യൂയോര്‍ക്ക് മലയാളീ അസ്സോസ്സിയേഷന്‍ (New York Malayali Association – NYMA) 2024ലെ വാര്‍ഷിക കുടുംബ സംഗമം വര്‍ണാഭമായി നടത്തി.

ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നൈമാ പ്രസിഡന്റ് ബിബിന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ അസ്സോസ്സിയേഷനിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ധാരാളം പേര്‍ പങ്കെടുത്തു. യുണൈറ്റഡ് നേഷന്‍സിലെ ഇന്ത്യന്‍ പെര്‍മനെന്റ് മിഷന്‍ കോണ്‍സുലറും മലയാളിയുമായ എല്‍ദോസ് മാത്യു പുന്നൂസ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. ഫോമായിലെയും ഫൊക്കാനായിലേയും ഔദ്യോഗിക ചുമതലക്കാരുടെ സാന്നിധ്യം ശ്രദ്ധേയമായി.

ഫൊക്കാനയിലേയും ഫോമായിലേയും നേതൃനിരയില്‍ പ്രവര്‍ത്തിച്ച പലരും കഴിഞ്ഞ കാലങ്ങളില്‍ നൈമയില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടവരായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം ഫോമയുടെ പ്രസിഡന്റ് ആയ ഡോ. ജേക്കബ് തോമസ്, ഫൊക്കാനയുടെ ട്രഷറര്‍ ആയിരുന്ന ബിജു ജോണ്‍ കൊട്ടാരക്കര എന്നിവര്‍ നൈമയുടെ അംഗങ്ങളും നൈമ നോമിനേറ്റ് ചെയ്തവരുമാണ്. നിലവിലെ ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ വൈസ് പ്രസിഡന്റ് (RVP) മാത്യു ജോഷ്വ, ഫൊക്കാനാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ആര്‍.വി.പി. ലാജി തോമസ് എന്നിവരും ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി ബിജു ജോണ്‍ കൊട്ടാരക്കരയും നൈമ നാമ നിര്‍ദ്ദേശം ചെയ്തവരാണ്.

കഴിഞ്ഞ ആറു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയ നൈമ എന്ന മലയാളീ സംഘടനയില്‍ യുവാക്കള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് ഈ വര്‍ഷം പ്രവര്‍ത്തിച്ച ബിബിന്‍ മാത്യുവിന്റെ പ്രവര്‍ത്തന മികവും സെക്രട്ടറി ജേക്കബ് കുര്യന്റെ സംഘാടക ശൈലിയും വൈസ് പ്രസിഡന്റ് രാജേഷ് പുഷ്പരാജന്റെ നേതൃപാടവവും ഒക്കെ അതിന് തെളിവാണ്. അവരോടൊപ്പം ട്രഷറര്‍ ആയി പ്രവര്‍ത്തിച്ച സിബു ജേക്കബ്, ജോയിന്റ് സെക്രട്ടറി തോമസ് പയ്ക്കാട്ട്, ജോയിന്റ് ട്രഷറര്‍ കുരിയന്‍ സ്‌കറിയാ, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ലാജി തോമസ് എന്നിവരൊക്കെ യുവനേതൃത്വത്തിന്റെ ഉ്ത്തമ ഉദാഹരണങ്ങളാണ്.

ഫോമാ നാഷണല്‍ ജോയിന്റ് സെക്രട്ടറി ആയി ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട പോള്‍ ജോസും ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി ബിജു ജോണും യോഗത്തില്‍ അതിഥികളായിരുന്നു. ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ആര്‍.വി.പി മാത്യു ജോഷ്വയെയും ഫൊക്കാനാ മെട്രോ റീജിയണ്‍ ആര്‍. വി. പി ലാജി തോമസിനെയും ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. രണ്ട് പേരും നൈമയുടെ അംഗങ്ങളും ഈ സംഘടനയില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടവരുമാണ് എന്നതാണ് പ്രത്യേകത.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന നൈമ ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി റാഫിള്‍ നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ 1,000 ഡോളര്‍ മാര്‍ക്ക് വില്യംസും, രണ്ടാം സമ്മാനമായ 500 ഡോളര്‍ നീതു മൂലയിലും മൂന്നാം സമ്മാനമായ 250 ഡോളര്‍ സിബി ജേക്കബും കരസ്ഥമാക്കി. മൂന്നാം സമ്മാനാര്‍ഹയായ സിബി ജേക്കബ് സമ്മാനത്തുക സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനത്തിലേക്ക് സംഭാവന ചെയ്തു. ചാരിറ്റി റാഫിള്‍ സമ്മാന തുകകള്‍ രാജ് ആട്ടോ സെന്റ്ററും ബിഗ് ആപ്പിള്‍ കാര്‍ വാഷും സ്‌പോണ്‍സര്‍ ചെയ്തു. ഫാമിലി ഡിന്നര്‍ നൈറ്റിലേക്ക് രാജ് ആട്ടോ സെന്റര്‍, ഇന്‍ഡക്‌സ് വെല്‍ത്ത് സൊല്യൂഷന്‍സ്, കറി ഡേയ്സ് റെസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍മാരായിരുന്നു.

പ്രേം കൃഷ്ണന്‍, തോമസ് പയ്ക്കാട്ട്, സാം തോമസ് എന്നിവര്‍ കുടുംബ സംഗമത്തിന്റെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. പാര്‍വതി സുരേഷും ലിഷാ തോമസും മാസ്റ്റര്‍ ഓഫ് സെറിമണിമാരായി യോഗം നിയ്രന്തിച്ചു. അസ്സോസ്സിയേഷനിലെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത നൃത്ത – സംഗീത പരിപാടികള്‍ ആസ്വാദ്യകരമായിരുന്നു.

More Stories from this section

family-dental
witywide