ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലില്‍ 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ സര്‍ക്കാര്‍ വ്യാഴാഴ്ച റദ്ദാക്കി. പത്തൊന്‍പത് വെബ്സൈറ്റുകള്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍-ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ എന്നിവയില്‍ നിന്നായി 10 ആപ്പുകള്‍, ഈ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും പ്രവര്‍ത്തനരഹിതമാക്കിയതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം.
അശ്ലീലതയുള്ള ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് ഒന്നിലേറെ പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടും മാറ്റം വരുത്താത്തതുകൊണ്ടാണ് നടപടി. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരമാണ് തീരുമാനം. മാത്രമല്ല, പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന്റെ ഒരു പ്രധാനഭാഗവും സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നതായിരുന്നുവെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രൈം പ്ലേ, ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡ്ഡ, ട്രൈ ഫ്‌ലിക്സ്, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്‌ലിക്സ്, മൂഡ്എക്സ്, മോജ്ഫ്‌ലിക്സ്, ഹോട്ട് ഷോട്ട് വിഐപി, ഫുജി, ചിക്കോഫ്ലിക്സ് എന്നിവയാണ് ബ്ലോക്ക് ചെയ്ത ഒടിടി പ്ലാറ്റ്ഫോമുകള്‍.
Obscene Content : 18 OTT platforms banned