പിടിച്ചെടുത്ത ഇസ്രയേലി കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ആശങ്കകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദര്‍ശിക്കും. ഇന്ത്യക്കാരായ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഇറാന്‍ വിദേശകാര്യമന്ത്രി അമീര്‍ അബ്ദുള്ളഹിയാന്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. ഇതേത്തുടര്‍ന്നാണ് ഇന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കപ്പലിലേക്കുള്ള പ്രവേശനം സാധ്യമാകുന്നത്.

ഇറാന്‍ പിടിച്ചെടുത്ത എംഎസ്സി ഏരീസ് എന്ന കപ്പലില്‍ 17 ഇന്ത്യക്കാര്‍ ഉണ്ടെന്ന് ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. കപ്പലിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണ് എന്ന് നേരത്തെ തന്നെ ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide