ഒക്ലഹോമ പലചരക്ക് നികുതി വെട്ടിക്കുറയ്ക്കല്‍: വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും

ഒക്ലഹോമ: ഒക്ലഹോമയിലെ സംസ്ഥാന പലചരക്ക് നികുതി വെട്ടിക്കുറയ്ക്കല്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റോറുകള്‍ മാറ്റത്തിന് തയ്യാറെടുക്കുകയാണ്.

നികുതി വെട്ടിക്കുറയ്ക്കാന്‍ പലചരക്ക് കടകള്‍ അവരുടെ സംവിധാനങ്ങള്‍ റീപ്രോഗ്രാം ചെയ്യുന്ന അവസാന വട്ട ഒരുക്കത്തിലാണ്. കൂടാതെ ഏതൊക്കെ ഇനങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കുമെന്ന് ഉപഭോക്താക്കള്‍ക്ക് കൃത്യമായി വിവരം നല്‍കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

പച്ചക്കറികള്‍, വേവിക്കാത്ത മാംസം, ബേബി ഫുഡ് തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും ചേരുവകള്‍ക്കും വില കുറയും. അതേസമയം ചിക്കന്‍, ടോയ്ലറ്റ് വസ്തുക്കള്‍, വിറ്റാമിനുകള്‍ എന്നിവയ്ക്ക് നികുതി ചുമത്തും.

ഈ നികുതിയിളവ് ശരാശരി ഒക്ലഹോമ കുടുംബത്തിന് പ്രതിവര്‍ഷം 650 ഡോളര്‍ വരെ ലാഭമുണ്ടാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

(വാര്‍ത്ത: പി പി ചെറിയാന്‍)

More Stories from this section

family-dental
witywide