ഇന്ത്യന്‍ ബാഡ്മിന്റണിലെ ചരിത്രത്തിലേക്ക് തന്റെ പേരെഴുതിച്ചേര്‍ത്ത് ലക്ഷ്യ സെന്‍. ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ സെമിയിലേക്ക് ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം എത്തുന്നത് എന്ന ചരിത്രമാണ് ലക്ഷ്യയിലൂടെ ലക്ഷ്യം കണ്ടത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്പേയിയുടെ ചൗ ടിയെന്‍-ചെന്നിനെതിരെ മൂന്ന് ഗെയിമുകളുടെ ആവേശകരമായ വിജയത്തോടെയാണ് ഇന്ത്യയുടെ പേരില്‍ ചരിത്രമെഴുതിയത്. പിവി സിന്ധുവിനും സൈന നെഹ്വാളിനും ശേഷം ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് ലക്ഷ്യ.
ഒരു മെഡലിന് ഇനി ഒരു ജയം മാത്രം അകലെ. ലക്ഷ്യയ്ക്ക് മുമ്പ് കിഡംബി ശ്രീകാന്തും (2016) പരുപ്പള്ളി കശ്യപും (2012) ഒളിമ്പിക്സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു. പാരീസില്‍ നിന്നുള്ള ബാഡ്മിന്റണ്‍ മെഡലില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക പ്രതീക്ഷയാണ് സെന്‍.