മസ്‌കറ്റ്: ജൂലൈ 15 ന് ഒമാനി തലസ്ഥാനമായ മസ്‌കറ്റിലെ ഷിയാ പള്ളിക്ക് സമീപം നടന്ന വെടിവയ്പ്പില്‍ ഒരു ഇന്ത്യക്കാരനും നാല് പാകിസ്ഥാനികളും ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രവാദി സംഘടനയായ ഐഎസ്‌ഐഎസ്. ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ മൂന്ന് അക്രമികളേയും സുരക്ഷാസേന വധിച്ചിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ആഷുറയുടെ വിശുദ്ധ വിലാപ ആചരണത്തിന്റെ സമയത്താണ് ആക്രമണമുണ്ടായത്.
ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഒമാനിലെ ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ അറിയിച്ചു.