ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെയാണ് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ സര്‍ക്കാര്‍ രൂപീകരിക്കുന്നതിയായി ഒമര്‍ അബ്ദുള്ളയെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള കാശ്മീരിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതിന് ശേഷം ജമ്മു കശ്മീരില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സര്‍ക്കാരാണിത്.
നേരത്തെ, ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു, കേന്ദ്രഭരണപ്രദേശത്ത് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കിയിരുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.
മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ എന്‍സി-കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകള്‍ നേടി വിജയത്തിലേക്കെത്തി. കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.