ഫെയ്സ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിന്റെ മകനെ വെടിവെച്ചു കൊന്നു, അക്രമി ജീവനൊടുക്കി

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവെച്ചു കൊന്ന ശേഷം അക്രമി ജീവനൊടുക്കി. ദഹിസർ ഏരിയയിലെ എംഎച്ച്ബി കോളനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് വെടിവെപ്പ് നടന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗത്തിൻ്റെ മുൻ കൗൺസിലറായ വിനോദ് ഘോഷാൽക്കറുടെ മകനാണ് കൊല്ലപ്പെട്ട അഭിഷേക് ഘോഷാൽക്കർ.. അഭിഷേകിനൊപ്പം ഫെയ്സ്ബുക്ക് ലൈവ് ചെയ്തിരുന്ന മൗറിസ് ഭായ് വെടിവച്ചത്. മൂന്ന് തവണ അഭിഷേകിന് നേരെ വെടിയുതിർത്ത ശേഷം ഇയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു.

മൗറിസ് ഭായിയും അഭിഷേകും ഒരുമിച്ച് സോഷ്യൽ മീഡിയ ലൈവ് ചെയ്തിരുന്നവരാണ്. എന്നാൽ ഇവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം പരിപാടിക്കായി മൗറിസ് ഭായ് അഭിഷേകിനെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പരിപാടി നടന്നുകൊണ്ടിരിക്കെ മൗറിസ് ഭായ് അഭിഷേകിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.

“അഭിഷേക് ഘോഷാൽക്കറിന് നേരെ വെടിയുതിർത്തതായി ഇപ്പോൾ എനിക്ക് വിവരം ലഭിച്ചു… എത്ര ദിവസം സഹിക്കണം? ഇത് മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്തുക മാത്രമല്ല, ആളുകൾക്ക് ഭയം തോന്നുകയും ചെയ്യുന്നു,” മുൻ സംസ്ഥാന മന്ത്രിയും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ പറഞ്ഞു.

More Stories from this section

family-dental
witywide