ഓണക്കുടിയിൽ സംഭവിച്ചതെന്ത്‌, ഇത്തവണ 701 കോടി രൂപ മാത്രം! ഓണക്കാല മദ്യവിൽപ്പനയിൽ ഇടിവ്

തിരുവനന്തപുരം: മലയാളികളുടെ ഓണക്കുടി പ്രശസ്തമാണ്. ഓരോ വര്‍ഷവും മദ്യവില്‍പ്പന റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നതാണ് ഇതുവട്ടെ കണ്ടിരുന്നത്. എന്നാല്‍ ഇത്തവണ ഏവരെയും ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ ഇത്തവണ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഇത്തവണ ഇതുവരെ നടന്നത് 701 കോടി രൂപയുടെ വില്‍പ്പനയാണ്. ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാളും 14 കോടിയുടെ കുറവ് ഉണ്ടായതായി ബെവ്‌കോ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം 715 കോടിയുടെ വില്‍പ്പനയാണ് നടന്നത്.

മദ്യവില്‍പ്പനയില്‍ കുറവ് ഉണ്ടായതുമായി ബന്ധപ്പെട്ട് ബെവ്‌കോ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം ഉത്രാടദിനത്തില്‍ മദ്യവില്‍പ്പന കൂടി. നാലുകോടിയുടെ വര്‍ധനയാണ് ഉണ്ടായത്. ഇത്തവണ ഉത്രാടദിനത്തില്‍ 124 കോടിയുടെ മദ്യമാണ് വിറ്റത്.

More Stories from this section

family-dental
witywide