മിഷിഗണ്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം 23ന്

ഡിട്രോയിറ്റ്: സന്തോഷത്തിന്റെ, സാഹോദര്യത്തിന്റെ, സഹവര്‍ത്തിത്വത്തിന്റെ, സമഭാവനയുടെ, അതിജീവനത്തിന്റെ, പുതുവര്‍ഷത്തിന്റെ, എളിമയുടെ ഓര്‍മ്മപ്പെടുത്തലുകളുമായി തിരുവോണത്തെ വരവേല്‍ക്കാന്‍ മിഷിഗണ്‍ ഒരുങ്ങി കഴിഞ്ഞു. ജാതി- മത- വര്‍ണ്ണ- വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാത്ത, കള്ളവും ചതിയുമില്ലാത്ത, ആപത്തുകളില്ലാത്ത ഒരു കാലത്തിലേക്കുള്ള കൊണ്ടുപോക്കാണ് ഒരോ ഓണക്കാലവും.

2010 മുതല്‍ മിഷിഗണ്‍ സംസ്ഥാനത്തെ മലയാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌ക്കാരിക സംഘടനയായ മിഷിഗണ്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 23 വെള്ളിയാഴ്ച്ച നടത്തപ്പെടും. വൈകിട്ട് 6 മണി മുതല്‍ കലാപരിപാടി, ചെണ്ടമേളം, ഓണസദ്യ, ഓണപ്പാട്ടുകളുമൊക്കെയായി മാഡിസണ്‍ ഹൈറ്റ്‌സിലുള്ള സെന്റ് എഫ്രായിം ക്‌നാനായ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ (990 ഈസ്റ്റ് ലിങ്കണ്‍ അവന്യൂ, മാഡിസണ്‍ ഹൈറ്റ്‌സ്, മിഷിഗണ്‍ 48071) (990 E Lincoln Ave, Madtion Heights, MI 48071) വച്ച് നടത്തപ്പെടും.

പരിപാടിയില്‍ നിന്നു ലഭിക്കുന്ന ഒരു തുക, വയനാട് ഉരുള്‍പൊട്ടല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കുമെന്ന് സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ മുഖ്യാതിഥിയായി കാനഡയിലെ ഒന്റാരിയോ പ്രൊവിന്‍സിലെ വിന്‍സര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ മാത്യൂ ഭദ്രദീപം തെളിയിക്കും.

മിഷിഗണിലെ പ്രമുഖ ചെണ്ടമേള ഗ്രൂപ്പായ മോടൗണ്‍ മേളം നയിക്കുന്ന ചെണ്ടമേളവും മറ്റ് കലാ പരിപാടികളും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.

പതിനാല് കൂട്ടം കറികളും പായസവും ഉള്‍പ്പടെയുള്ള ഓണസദ്യയാണ് പരിപാടിയുടെ മറ്റൊരാകര്‍ഷണം.

2024-ലെ മിഷിഗണിലെ ആദ്യത്തെ ഓണാഘോഷം മിഷിഗണ്‍ മലയാളി അസ്സോസിയേഷനുമൊപ്പം ആഘോഷിക്കുവാന്‍ എല്ലാ മലയാളികളേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാത്യൂ ഉമ്മന്‍ – 248 709 4511,
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ – 248 250 2327,
ബിജോയിസ് കാവണാന്‍ – 248 761 9979,
ചാച്ചി റാന്നി – 215 840 5530,
വിനോദ് കൊണ്ടൂര്‍ – 313 208 4952.

More Stories from this section

family-dental
witywide