ഒരിക്കല്‍ കേട്ടാല്‍ പിന്നെ അപ്രത്യക്ഷമാകും; ‘വ്യൂ വണ്‍സ്’ ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂഡല്‍ഹി: വോയ്‌സ് നോട്ടുകള്‍ക്കായി വാട്‌സ്ആപ്പ് ‘വ്യൂ വണ്‍സ്’ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. വോയിസ് നോട്ടുകള്‍ ‘വ്യൂ വണ്‍സ്’ ഫീച്ചറിലൂടെ എക്സ്‌പോര്‍ട്ട്, ഫോര്‍വേഡ് ചെയ്യുന്നതില്‍ നിന്നും സേവ് ചെയ്യുന്നതില്‍ നിന്നും അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യുന്നതില്‍ നിന്നും സ്വീകര്‍ത്താവിനെ തടയുന്നു. ‘വ്യൂ വണ്‍സ്’ എന്ന ഓഡിയോ സന്ദേശം സ്വീകര്‍ത്താവ് ഒരിക്കല്‍ കേട്ടാല്‍ അപ്രത്യക്ഷമാകും.

ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുന്നതിനും സര്‍പ്രൈസ് നല്‍കുന്നതിനുമെല്ലാമായി പുതിയ ഫീച്ചര്‍ ഉപയോഗിക്കാം. ‘വ്യൂ വണ്‍സ്’ എന്ന വോയിസ് മെസേജുകള്‍ ‘ഒറ്റത്തവണ’ ഐക്കണ്‍ ഉപയോഗിച്ച് വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു, മാത്രമല്ല ഒരു തവണ മാത്രമേ ഇത് പ്ലേ ചെയ്യാന്‍ കഴിയൂ. ഫീച്ചര്‍ വരും ദിവസങ്ങളില്‍ ആഗോളതലത്തില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More Stories from this section

family-dental
witywide