അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ: ഒരു ലക്ഷം തിരുപ്പതി ലഡ്ഡു വിതരണം ചെയ്യും

അയോധ്യ: ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സമര്‍പ്പണത്തില്‍ പങ്കെടുക്കുന്ന എല്ലാ അതിഥികള്‍ക്കും ഭക്തര്‍ക്കും ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ വെങ്കിടേശ്വര ഭഗവാന് അര്‍പ്പിക്കുന്ന പ്രസിദ്ധമായ പ്രസാദമായ ‘ശ്രീവാരി ലഡ്ഡു’ നല്‍കും.

ജനുവരി 22 ന് അയോധ്യ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മോദിക്കൊപ്പം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രീയക്കാര്‍, ബോളിവുഡ് സെലിബ്രിറ്റികള്‍, ക്രിക്കറ്റ് താരങ്ങള്‍, വ്യവസായികള്‍ തുടങ്ങി 7,000-ത്തിലധികം പേര്‍ ക്ഷേത്ര ട്രസ്റ്റായ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രയുടെ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.

കൂടാതെ, പ്രശസ്ത ടിവി സീരിയലായ ‘രാമായണ’ത്തില്‍ ശ്രീരാമന്റെയും സീതാദേവിയുടെയും വേഷങ്ങള്‍ ചെയ്ത അഭിനേതാക്കളായ അരുണ്‍ ഗോവില്‍, ദീപിക ചിഖ്‌ലിയ എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

പരമ്പരാഗത നാഗര ശൈലിയില്‍ നിര്‍മ്മിച്ച രാമക്ഷേത്ര സമുച്ചയം 380 അടി നീളത്തിലും (കിഴക്ക്-പടിഞ്ഞാറ് ദിശയിലും), 250 അടി വീതിയിലും, 161 അടി ഉയരത്തിലും സ്ഥിതി ചെയ്യും. 392 തൂണുകളുടെയും 44 കവാടങ്ങളുടെയും ആകര്‍ഷകമായ ക്രമീകരണം കൊണ്ട് അലങ്കരിച്ച 20 അടി ഉയരമുള്ള നിലകള്‍ ക്ഷേത്രത്തിന്റെ ഘടനയില്‍ ഉണ്ടാകും.

More Stories from this section

family-dental
witywide