കുവൈത്തിലെ തീപിടുത്തത്തിൽ മരണം 50 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി ഇന്ന് മരണത്തിന് കീഴടങ്ങിയതായി കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. തിരിച്ചറിയൽ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇയാൾ ഇന്ത്യക്കാരനാണെന്ന് സൂചനയുണ്ട്.
അതേസമയം തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ മലയാളികളായ 23 പേരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. ഇതോടൊപ്പം 7 തമിഴ്‌നാട് സ്വദേശികളുടെയും, ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളും കൊച്ചിയില്‍ വച്ച് ഉറ്റവര്‍ക്ക് കൈമാറും.