ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ ശക്തിപ്പെടുത്തും,ഏക സിവില്‍ കോഡ് ഉടൻ നടപ്പാക്കും: ഏകതാ ദിനത്തിൽ മോദി

കെവാദിയ, ഗുജറാത്ത്: രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചില ശക്തികൾ ദേശീയ ഐക്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ഇത്തരം അർബൻ നക്സലുകളുടെ സഖ്യത്തെ തിരിച്ചറിയാനും പോരാടാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ഗുജറാത്തിലെ കെവാഡിയയിൽ സർദാർ വല്ലഭായ് പട്ടേലിൻ്റെ പ്രതിമയ്ക്ക് സമീപം ഇത്തവണ ദീപാവലിയോട് അനുബന്ധിച്ച് ദേശീയ ഏകത ദിവസ് ആഘോഷചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും രാജ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചില ശക്തികള്‍ രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വെല്ലുവിളി ഉയര്‍ത്തുന്നു. സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നു. വിദേശ നിക്ഷേപകരെ അകറ്റാനും രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാനും ലക്ഷ്യമിടുന്ന ഈ അര്‍ബന്‍ നക്‌സലുകളെ എല്ലാ രാജ്യസ്‌നേഹികളും തിരിച്ചറിയണം.

കാടിനുള്ളില്‍ രൂപപ്പെടുകയും യുവാക്കളെ ആയുധമെടുപ്പിക്കുകയും ചെയ്ത മാവോവാദികളെ ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഇതോടെ അര്‍ബന്‍ നക്‌സലിസത്തിന്റെ പുതിയ രൂപം രംഗത്തെത്തിയിരിക്കുകയാണ്. അവരെ പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി മോദി നിര്‍ദേശിച്ചു.

one nation one election will strengthen democracy says Modi

More Stories from this section

family-dental
witywide