പാലക്കാട്: പാലക്കാട് സൂര്യതാപമേറ്റ് മധ്യവയസ്കൻ മരിച്ചു. കുത്തനൂരിൽ പനയങ്കടം വീട്ടിൽ ഹരിദാസൻ (65) നാണ് മരിച്ചത്. സൂര്യതാപമേറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മദ്യപിച്ച ശേഷം ഹരിദാസൻ വെയിലത്ത് കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് വീടിന് സമീപത്ത് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഹരിദാസനെ കണ്ടെത്തിയതെന്നും പൊലീസ് വിവരിച്ചു.
one person died due to sun burn in palakkad