‘ബേലൂർ മഖ്ന’ എവിടെ? ഒളിച്ചുകളി തുടരുന്നു, സിഗ്നൽ മാറി മറിയുന്നു; വലഞ്ഞ് ദൗത്യസംഘം, ‘വെടിവയ്ക്കാൻ തക്കംകിട്ടുന്നില്ല’

മാനന്തവാടി: വയനാട് ജനവാസ മേഖലയിലിറങ്ങി ആളെക്കൊന്ന ബേലൂര്‍ മഖ്നയെന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യസംഘത്തിന്‍റെ പരിശ്രമം നീളുന്നു. ഇന്ന് രാവിലെ മുതൽ മയക്കുവെടിവയ്ക്കാൻ സർവ്വ സജ്ജമായി ദൗത്യസംഘം നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും കൊമ്പൻ ഒളിച്ചുകളി തുടരുകയാണ്. പലതവണയാണ് വെടിവയ്ക്കാനുള്ള അവസരം ഇപ്പോ കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെ കൊമ്പന്‍റെ സിഗ്നൽ മാറിമറിഞ്ഞത്. സിഗ്നൽ പ്രകാരം ദൗത്യ സംഘം അരികിലെത്തിയപ്പോളെല്ലാം കാട്ടാന സ്ഥാനം മാറിപ്പോയി.

ഏറ്റവും ഒടുവിൽ ലഭിച്ച സിഗ്നൽ പ്രകാരം മണ്ണുണ്ടി കോളനി പരിസരത്തെവിടെയോ ബേലൂര്‍ മഖ്ന ഉണ്ടെന്നാണ് വ്യക്തമാകുന്നത്. കൊമ്പൻ നിരീക്ഷണ വലയത്തിലുണ്ടെന്നാണ് വനംവകുപ്പ് അധിക‍ൃതർ പറയുന്നത്. എല്ലാ സാഹചര്യവും അനുകൂലമായാൽ മാത്രമേ മയക്കുവെടി വെക്കാൻ സാധിക്കു എന്നും അവർ വിശദീകരിച്ചു. കഴിഞ്ഞ ദിവസം തണ്ണീർക്കൊമ്പൻ ദൗത്യത്തിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ മുൻകരുതലോടെയാണ് ദൗത്യസംഘത്തിന്റെ നീക്കം. മണിക്കൂറുകൽ നീണ്ട ശ്രമത്തിനൊടുവിൽ മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർക്കൊമ്പൻ രാമപുര ക്യാമ്പിലെത്തിച്ചപ്പോഴേയ്ക്കും കാട്ടാന ചരിഞ്ഞിരുന്നു. ഇത് വലിയ വിമർശനത്തിനാണ് ഇടയാക്കിയത്.

അതിനിടെ പുറത്തുവന്ന മറ്റൊരു വാ‍ർത്ത സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു എന്നതാണ്. സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനജീവിതം ദുസഹമായി എന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം ജെബി മേത്തർ കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി ഭൂപേന്ദ്രർ യാദവിന് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയത്.

Operation belur makhna in crisis wild elephant moving always

More Stories from this section

family-dental
witywide