പഞ്ചാബിൽ ആംആദ്മിയെ തകർക്കാനായി ബിജെപി ഓപ്പറേഷൻ താമര ആരംഭിച്ചെന്ന് ഡൽഹി ആരോഗ്യമന്ത്രിയുംആം ആദ്മി നേതാവുമായ സൗരഭ് ഭരദ്വാജ്. എംഎൽഎമാർക്ക് പണവും ബിജെപിയിൽ ചേർന്നാൽ കൂടുതൽ പദവികളും വാഗ്ദാനം ചെയ്തതായി സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“അരവിന്ദ് കെജ്രിവാൾ പറഞ്ഞത് ശരിയാണ്. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി ഗവൺമെന്റിനെ താഴെയിറക്കാൻ ഓപ്പറേഷൻ താമര നടത്തുന്നുണ്ട്. തങ്ങൾക്ക് പണം വാഗ്ദാനം ചെയ്ത് നിരവധി വിളികൾ വന്നതായി എംഎൽഎമാർ പറഞ്ഞു. ബിജെപിയിലെത്തിയാൽ വൈ കാറ്റഗറി സുരക്ഷയും പദവികളും ലോക്സഭ സീറ്റും നൽകാമെന്നാണ് വാഗ്ദാനങ്ങൾ. ഇരുപത് മുതല്‍ 25 കോടിവരെ രൂപയാണ് പഞ്ചാബ് എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തത്” – സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. തങ്ങളെ വിളിച്ചവരുടെ ഫോൺ നമ്പർ ആപ് എംഎൽഎമാർ പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജലന്ധറിൽ നിന്നുള്ള എഎപി എംപിയായിരുന്ന സുശീല്‍ കുമാര്‍ റിങ്കുവും ജലന്ദര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അംഗുറാലും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Operation Kamal In Punjab Alleges AAP