മൂന്ന് മാസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിന്റെ മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നത്; അഴിമതിയുടെ തെളിവെന്ന് പ്രതിപക്ഷം

ദില്ലി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലാണ് ഇന്നുപുലര്‍ച്ചയോടെ അപകടം ഉണ്ടായത്. കനത്ത മഴയില്‍ വിമാനത്താവളത്തില്‍ പുതുതായി നിര്‍മ്മിച്ച മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധി പേര്‍ അടിയില്‍ കുടുങ്ങി. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദില്ലി വിമാനത്താവളത്തില്‍ മൂന്ന് ടെര്‍മിനലുകളാണ് ഉള്ളത്. ഇതില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്കായുള്ള ടെര്‍മിനല്‍ ഒന്ന് അടുത്തകാലത്ത് നവീകരിച്ചതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പണി തീരും മുമ്പ് ഈ ടെര്‍മിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചിരുന്നു.

ജി.ആര്‍.ആര്‍ ഗ്രൂപ്പിനാണ് ദില്ലി വിമാനത്താവളത്തിന്റെ ചുമതല. ലോക നിലവാരത്തിലുള്ള വിമാനത്താവളമാക്കി ദില്ലിയെ മാറ്റി എന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ജനങ്ങളുടെ സുരക്ഷക്ക് യാതൊരു ഉറപ്പുമില്ലെന്ന വിമര്‍ശനം ശക്തമാകുന്നത്. ഒരു മഴയില്‍ തകരാനുള്ള ഉറപ്പേ ദില്ലിയിലെ വിമാനത്താവളങ്ങള്‍ക്കുള്ളു എന്നത് വലിയ അഴിമതിയുടെ തെളിവാണെന്ന് കോണ്‍ഗ്രസ്ആരോപിക്കുകയാണ്. 

വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ഒരു സംവിധാനവും കേന്ദ്ര സര്‍ക്കാരിന് ഇല്ല എന്നതാണ് ഇപ്പോഴുണ്ടായ അപകടം തെളിയിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. അതേസമയം 2009ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് നിര്‍മ്മിച്ച വിമാനത്താവളത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത് എന്നാണ് ബിജെപി ആരോപണം. കഴിഞ്ഞ പത്ത് വര്‍ഷം ബിജെപി എന്ത് ചെയ്തു എന്ന മറു ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. 

Opposition allegation against BJP on Delhi airport accident

More Stories from this section

family-dental
witywide