കളക്ടറുടെ മുന്നില്‍ എഡിഎമ്മിനെ അപമാനിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരാണ്? എന്തു ധിക്കാരമാണ് സംസ്ഥാനത്ത് നടക്കുന്നത്? അഹങ്കാരം തലയ്ക്കു പിടിച്ചോ?

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപമാനിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ എ ഡി എം ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കളക്ടറുടെയും സഹ പ്രവര്‍ത്തകരുടെയും മുന്നില്‍ എ ഡി എമ്മിനെ അപമാനിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ആരാണ്? എന്തു ധിക്കാരമാണ് സംസ്ഥാനത്ത് നടക്കുന്നത്? അഹങ്കാരം തലയ്ക്കു പിടിച്ചോ? എന്നായിരുന്നു സതീശന്റെ ചോദ്യം.

അവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണമെന്നും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമോയെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്നും ഇതു പോലുള്ള കുറെയെണ്ണം ഉണ്ടല്ലോ നിങ്ങളുടെ പാര്‍ട്ടിയിലെന്നും വി ഡി സതീശന്‍ നിയമസഭയില്‍ സംസാരിക്കവേ പരിഹസിച്ചു.

അഴിമതിക്കാരനല്ലാത്ത എ ഡി എമ്മിന് വേണ്ടി യാത്ര അയപ്പ് സംഘടിപ്പിച്ചപ്പോള്‍ ക്ഷണിക്കാതെ തന്നെ അവിടെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കളക്ടറുടെ അനുമതി ഇല്ലാതെ മൈക്ക് എടുത്ത് എ ഡി എമ്മിനെ അപമാനിച്ചു. അദ്ദേഹം സി പി എം കുടുംബത്തില്‍പ്പെട്ട ആളാണ്. അദ്ദേഹത്തിന്റെ അമ്മ നിങ്ങളുടെ പഞ്ചായത്ത് അംഗമായിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും നിങ്ങളുടെ സംഘടനയില്‍പ്പെട്ട ആളുകളാണ്. അദ്ദേഹത്തിന്റെ അഭിമാനത്തിന് ഏറ്റ ക്ഷതം മൂലം അദ്ദേഹം ആത്മഹത്യ ചെയ്തു.

പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം കിട്ടിയ അദ്ദേഹത്തെ കാത്ത് ഭാര്യയും കുട്ടികളും ചെങ്ങന്നൂര് കാത്ത് നിന്നു. പക്ഷെ വന്നത് മരിച്ചെന്ന വാര്‍ത്തയെന്നും സതീശന്‍ പറഞ്ഞു.

More Stories from this section

family-dental
witywide