ബജറ്റിലെ അവഗണന; പാർലമെന്‍റിൽ പ്രതിഷേധം, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് വിവേചനം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യം പാർലമെന്‍റിൽ പ്രതിഷേധിച്ചു. ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പാർലമെന്‍റ് അങ്കണത്തിൽ പ്രതിഷേധ ധർണയും നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരാണ് പാർലമെന്‍റ് വളപ്പിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു. നിർമല സീതാരാമൻ സംസാരിച്ചുകൊണ്ടിരിക്കെയാണ് പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. ചൊവ്വാഴ്ച വൈകീട്ട് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ഇന്ത്യ ബ്ലോക്ക് നേതാക്കളുടെ യോഗത്തിലാണ് പ്രതിഷേധിക്കാനുള്ള ഔദ്യോഗിക തീരുമാനം കൈക്കൊണ്ടത്.

ഉന്നതതല യോഗത്തിൽ രാഹുൽ ഗാന്ധി, ഇരുസഭകളിലെയും കോൺഗ്രസിൻ്റെ ഉപനേതാക്കളായ പ്രമോദ് തിവാരി, ഗൗരവ് ഗൊഗോയ്, എൻസിപി (എസ്‌സിപി) തലവൻ ശരദ് പവാർ, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, ടിഎംസിയുടെ ഡെറക് ഒബ്രിയാൻ, കല്യാണ് ബാനർജി, ഡിഎംകെയുടെ ടിആർ ബാലു, ജെഎംഎമ്മിൻ്റെ മഹുവ മാജി, എഎപിയുടെ രാഘവ് ചദ്ദ സഞ്ജയ് സിംഗ്, സി.പി.ഐ.എമ്മിൻ്റെ ജോൺ ബ്രിട്ടാസ്. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, ജയറാം രമേശ് എന്നിവരും പങ്കെടുത്തു.

More Stories from this section

family-dental
witywide