ഇന്ത്യാ വിരുദ്ധ നിലപാട്: മാലിദ്വീപ് പ്രസിഡന്റിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ദീർഘകാല സഖ്യകക്ഷിയായ ഇന്ത്യയെ അകറ്റുന്നത് മാലിദ്വീപിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് രണ്ട് പ്രതിപക്ഷ പാർട്ടികൾ മുന്നറിയിപ്പ് നൽകി. ചൈനീസ് കപ്പൽ മാലെ തുറമുഖത്തെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ചെയർപേഴ്സൻ ഫയാസ് ഇസ്മായിൽ, പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് സലീം, ഡെമോക്രാറ്റ് നേതാവ് ഹസൻ ലത്തീഫ് എം.പി, പാർലമെന്ററി ഗ്രൂപ്പ് ലീഡർ അലി അസിം എന്നിവരാണ് പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. രാജ്യത്തിന്റെ സുരക്ഷക്ക് ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷയും അത്യന്താപേക്ഷിതമാണെന്ന് ഇവർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചശേഷം മാലദ്വീപ് മന്ത്രിമാരുടെ അപകീർത്തികരമായ പരാമർശങ്ങളെ ചൊല്ലിയുള്ള നയതന്ത്ര തർക്കത്തിനു ശേഷം ദ്വീപ് രാഷ്ട്രം ചൈനയോട് കൂടുതൽ അടുത്തു. രാജ്യത്തുള്ള 88 ഇന്ത്യൻ സൈനികരോട് മാർച്ച് 15നകം രാജ്യം വിടാൻ നിർദേശിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇന്ത്യ വിരുദ്ധനാണ് മുയിസു.

More Stories from this section

family-dental
witywide