ബംഗ്ലാദേശില്‍ ഇന്ന് വോട്ടെടുപ്പ്, പ്രതിപക്ഷം ബഹിഷ്‌കരിക്കും

ധാക്ക: ബംഗ്ലാദേശ് ഇന്ന് പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍, അക്രമസാധ്യത കണക്കിലെടുത്ത് വര്‍ധിച്ച സുരക്ഷാ സംവിധാനങ്ങളുമായി രാജ്യം അതീവ ജാഗ്രതയിലാണ്.

ഈ തിരഞ്ഞെടുപ്പുകള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമര്‍ഹിക്കുന്നു, പ്രത്യേകിച്ച് നിര്‍ണായക സഖ്യകക്ഷിയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രധാന പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ തുടര്‍ച്ചയായി നാലാം തവണയും അധികാരത്തിനായി മത്സരിക്കുന്ന സാഹചര്യത്തില്‍. ഈ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഫലം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) അതിന്റെ സഖ്യകക്ഷികളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ സര്‍ക്കാരിന് കീഴില്‍ ഒരു തിരഞ്ഞെടുപ്പും ‘ന്യായവും’ ‘വിശ്വസനീയവും’ ആയിരിക്കില്ലെന്ന് അവര്‍ അവകാശപ്പെട്ടു.

്‌തേസമയം, 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന് ബിഎന്‍പി ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമവിരുദ്ധ സര്‍ക്കാര്‍ രാജിവയ്ക്കുക, പാര്‍ട്ടി ഇതര നിഷ്പക്ഷ സര്‍ക്കാര്‍ സ്ഥാപിക്കുക, എല്ലാ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലില്‍ നിന്ന് മോചിപ്പിക്കുക” തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ബിഎന്‍പി വക്താവ് റൂഹുല്‍ കബീര്‍ റിസ്വി പറഞ്ഞു.

ബിഎന്‍പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയ അഴിമതിക്കേസില്‍ വീട്ടുതടങ്കലിലാണ്.

More Stories from this section

family-dental
witywide