പോർട്ട് ലാൻഡ്: സംസ്ഥാന വോട്ടർപട്ടികയിൽ നിന്ന് 302 പേരെ കൂടി നീക്കം ചെയ്തതായി ഒറിഗൺ അധികൃതർ അറിയിച്ചു. വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തപ്പോൾ പൗരത്വത്തിൻ്റെ തെളിവ് നൽകാത്തതിനാലാണ് ഇത് സംഭവിച്ചത്. സംസ്ഥാന മോട്ടോർവെഹിക്കിൾ ഡിപാർട്മെൻ്റിനുണ്ടായ ക്ലെറിക്കൽ പിഴവുകൊണ്ടാണ് ഇതു സംഭവിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
ഇതിനകം തന്നെ വോട്ടർ രജിസ്‌ട്രേഷൻ പട്ടികയിൽ നിന്ന് 1,259 പേരെ ഒഴിവാക്കിയിട്ടുണ്ടായിരുന്നു. ഇന്നലത്തേതു കൂടി ചേർത്ത് അത് 1,561 ആയി.
2019-ൽ ഒറിഗോൺ പൗരന്മാരല്ലാത്ത ചില താമസക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അനുവദിക്കുന്ന നിയമം പാസാക്കിയതിനാലാണ് ഭാഗികമായി ഈ പ്രശ്നം സംഭവിച്ചത്. 2016-ൽ പ്രാബല്യത്തിൽ വന്ന സംസ്ഥാനത്തെ “മോട്ടോർ വോട്ടർ” നിയമം അനുസരിച്ച് ഒരു പുതിയ ലൈസൻസിന് അപേക്ഷിച്ച് അത് കിട്ടുമ്പോൾ തന്നെ ഓട്ടമാറ്റിക്കായി വോട്ടിങ് റജിസ്ട്രേഷൻ കൂടി ചെയ്യും. പൗരത്വമില്ലാത്തവർക്കും ലൈസൻസ് ലഭിക്കാൻ നിയമം ഉണ്ട്. എന്നാൽ ലൈസൻസ് കിട്ടിയതുമൂലം വോട്ട് ചെയ്യാൻ കൂടി അവസരം ഒരുങ്ങിയെന്ന തെറ്റാണ് മോട്ടോർ വീയ്ക്കിൾ ഡിപാർട്മെൻ്റിൻ്റെ പിഴവുമൂലം സംഭവിച്ചത്.
Oregon strikes 1561 people from voter rolls